ആരോ​ഗ്യപ്രവർത്തകരെ അധിക്ഷേപിച്ചാൽ തടവും പിഴയും; നടപടിയുമായി ആരോഗ്യ വകുപ്പ്

ആരോ​ഗ്യപ്രവർത്തകരെ അധിക്ഷേപിച്ചാൽ തടവും പിഴയും; നടപടിയുമായി ആരോഗ്യ വകുപ്പ്

ബെംഗളൂരു: ആരോ​ഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.

നേരിട്ടോ അല്ലാതെയോ, സാമൂഹികമാധ്യമത്തിലൂടെയോ മറ്റ്‌ മാർഗങ്ങളിലൂടെയോ അധിക്ഷേപിക്കുന്നതോ, ഔദ്യോഗിക സമയങ്ങളിൽ വീഡിയോ-ഓഡിയോ റെക്കോർഡിങ് ചെയ്യുന്നതോ കുറ്റകരമാണ്. 2024-ലെ കർണാടക മെഡിക്കൽ രജിസ്ട്രേഷൻ ബിൽ 2024 പ്രകാരമാണിത്.

വാക്കുകളിലൂടെയോ, പ്രവർത്തിയിലൂടെയോ അപഹസിക്കുക, താഴ്ത്തിക്കെട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ ബില്ലിന്റെ പരിധിയിൽ പെടുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് മൂന്നുമാസത്തെ തടവുശിക്ഷയോ പതിനായിരം രൂപവരെ പിഴയോ ലഭിക്കാമെന്നും ബില്ലിൽ വ്യക്തമാക്കി.

TAGS: KARNATAKA | MEDICOS
SUMMARY: Government to take stringent measures against crimes on medical practitioners

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *