ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സർക്കാർ

ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ക്ഷേത്ര പ്രസാദങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണിത് സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങൾ പരിശോധിക്കാൻ നിർദേശം നൽകിയതായി മുസ്രായ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക മിൽക്ക് ഫെഡറേഷൻ തയ്യാറാക്കുന്ന നന്ദിനി നെയ്യ് മാത്രമേ ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രത്തിലും ലഡ്ഡു നിർമ്മാണത്തിന് നന്ദിനി നെയ്യ് ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ പിന്നീട് ഇതിന് വില കൂടുതലാണെന്ന് കാണിച്ചാണ് എആർ ഡയറി ഫുഡ്‌സിന് 2023ൽ ക്ഷേത്രം ട്രസ്റ്റ്‌ കരാർ നൽകുന്നത്. കുറഞ്ഞ വിലയ്‌ക്കാണ് ഇവർ ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത്.

പിന്നീട് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതിന് ശേഷമാണ് നെയ്യിന്റെ ഗുണനിലവാരത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കാര്യം പുറത്തുവന്നത്. ഇതോടെ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡർ വീണ്ടും നന്ദിനിക്ക് തന്നെ നൽകുകയായിരുന്നു.

TAGS: KARNATAKA | TEMPLE PRASADAM
SUMMARY: Karnataka govt to inspect temple prasadams

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *