സിഇടി പരീക്ഷ ഓൺലൈനായി നടത്താൻ പദ്ധതി

സിഇടി പരീക്ഷ ഓൺലൈനായി നടത്താൻ പദ്ധതി

ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്‌ (കെസിഇടി) ഓൺലൈൻ വഴി നടത്താൻ പദ്ധതിയുമായി കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ). ഓൺലൈൻ പരീക്ഷയിലേക്ക് മാറുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു. ഗ്രാമീണ വിദ്യാർഥികളുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കാൻ ധനകാര്യ വകുപ്പിൻ്റെ സമ്മതം ആവശ്യമാണ്. കൂടാതെ, അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഭൂരിഭാഗം പേരും തെറ്റുകൾ വരുത്തുന്നതിനാൽ ഇതിനൊരു പരിഹാരവും കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഇത് സംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്നും സുധാകർ പറഞ്ഞു. കെസിഇടി അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിന് വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്ന ആപ്പ് ഉടൻ പുറത്തിറക്കും. ഫോം പൂരിപ്പിക്കുമ്പോൾ ധാരാളം തെറ്റുകൾ ഉണ്ടാകുന്നതിനാൽ ഇത്തവണ വിദ്യാർഥികൾക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഫോം തിരുത്താനുള്ള അവസരം നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | CET EXAM
SUMMARY: Karnataka govt planning online KCET, says minister

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *