കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടി

കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടി

ബെംഗളൂരു: കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. കാവേരി പദ്ധതിയുടെ ഭാഗമായുള്ള ജലകണക്ഷൻ അപാർട്ട്മെന്റുകളിൽ ഇതിനോടകം സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ബിബിഎംപി പരിധിയിലുള്ള നഗരത്തിലെ എല്ലാ അപ്പാർട്ടുമെന്റുകളിലും കാവേരി ജലകണക്ഷൻ ഉറപ്പാക്കണമെന്ന് ബിഡബ്ല്യുഎസ്എസ്ബിയോട് ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൂടിയായ ഡി.കെ. ശിവകുമാർ നിർദേശിച്ചിരുന്നു. ജലനിരക്കുകൾ ജനങ്ങളെ അറിയിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശമുണ്ട്.

നഗരത്തിൽ കാവേരി പദ്ധതിയുടെ ഭാഗമായി 15,000 പുതിയ കണക്ഷനുകളാണ് ബിഡബ്ല്യുഎസ്എസ്ബി നൽകിയത്. 20,000 കണക്ഷനുകൾ കൂടി നൽകാനുണ്ട്. അപ്പാർട്ടുമെൻ്റുകളിലെ പല താമസക്കാരും കാവേരി കണക്ഷനെടുക്കാൻ മടികാണിക്കുകയാണ്. എല്ലാ അപ്പാർട്ടുമെൻ്റുകളും കണക്ഷൻ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബിഡബ്ല്യുഎസ്എസ്ബിക്ക് അദ്ദേഹം നിർദേശം നൽകി.

TAGS: KARNATAKA | CAUVERY WATER CONNECTION
SUMMARY: Strict action against not taking cauvery water connection in apartment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *