കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി; ഉദ്യോഗസ്ഥർക്ക് താക്കീതുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി സർക്കാർ. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും കുഴികളും നികത്താനും 15 ദിവസം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം ബിബിഎംപി ഉദ്യോഗസ്ഥർ കുഴികൾ നികത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ വ്യക്തമാക്കി.

പൊതുജനങ്ങളിൽ നിന്ന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെപ്തംബർ 15 വരെയാണ് കുഴികൾ നികത്താനുള്ള സമയപരിധി. ഇതിന് ശേഷം അതാത് എംഎൽഎമാർ അവരുടെ മണ്ഡലത്തിൽ പര്യടനം നടത്തി റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്തും. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മഴ പെയ്താൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിബിഎംപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒക്ടോബർ രണ്ടിന് ബിബിഎംപി പരിധിയിലെ എല്ലാ സ്‌കൂളുകളും ശുചിത്വ പരിപാലന ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | ROADS
SUMMARY: Govt warns BBMP officials, sets 15 days deadline to fill potholes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *