ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരം; പ്രഖ്യാപനം സർക്കാർ മരവിപ്പിച്ചു

ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് പുരസ്‌കാരം; പ്രഖ്യാപനം സർക്കാർ മരവിപ്പിച്ചു

ബെംഗളൂരു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനികളെ തടഞ്ഞ അധ്യാപകന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നൽകാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. കുന്ദാപുരയിലെ സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകനായ ബി. ജി. രാമകൃഷ്ണയ്ക്ക് നൽകാനിരുന്ന പുരസ്കാരമാണ് മരവിപ്പിച്ചത്.

2022ൽ ഹിജാബ് വിഷയം സംസ്ഥാനത്ത് വിവാദമായ സമയത്ത് ഇവ ധരിച്ചെത്തിയ വിദ്യാർഥിനികളെ രാമകൃഷ്ണ കോളേജിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ബുധനാഴ്ച വൈകീട്ടോടെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചതിൽ രാമകൃഷ്ണയും ഉൾപ്പെട്ടിരുന്നു. ഇതിനെതിരെ മതേതരസംഘടനകളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ബി. ജി. രാമകൃഷ്ണയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത്.

TAGS: KARNATAKA | TEACHERS AWARD
SUMMARY: Govt withholds Teachers’ Day award for Kundapur college principal over hijab row

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *