കുടിലിന് തീപിടിച്ച്‌ മുത്തച്ഛനും 3 പേരക്കുട്ടികളും വെന്തുമരിച്ചു

കുടിലിന് തീപിടിച്ച്‌ മുത്തച്ഛനും 3 പേരക്കുട്ടികളും വെന്തുമരിച്ചു

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ കുടിലിന് തീപിടിച്ച്‌ 65 വയസ്സുള്ള വയോധികനും 10 വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട് പേരക്കുട്ടികളും മരിച്ചു. ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം.

തണുത്ത കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടുന്നതിനായി കത്തിച്ച ‘അങ്കിതി’ (സ്റ്റൗ)യില്‍ നിന്നും വീടിന് തീപിടിച്ചതാകാമെന്നാണ് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ഹജാരി ബഞ്ചാര (65), ചെറുമകള്‍ സന്ധ്യ (10) എന്നിവർ സംഭവസ്ഥലത്തു വച്ചും അനുഷ്‌ക (5) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചതായും അധികൃതർ അറിയിച്ചു. മരിച്ചവരുടെ അന്ത്യകർമ്മങ്ങള്‍ക്കുള്ള ചെലവിന് പുറമേ മരിച്ച മൂന്ന് പേര്‍ക്കും ഒരാള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി ബൈരാദ് തഹസില്‍ദാർ ദ്രഗ്പാല്‍ സിംഗ് വൈഷ് പറഞ്ഞു.

TAGS : FIRE
SUMMARY : A fire broke out in the hut and the grandfather and 3 grandchildren were burnt to death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *