സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

സിഗ്നലിങ് പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: നാഗസാന്ദ്ര മുതൽ മാധവര വരെയുള്ള മെട്രോ റീച്ച്-3 എക്സ്റ്റൻഷൻ ലൈനിൽ സിഗ്നലിംഗ് പരിശോധന നടത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈൻ സർവീസ് സമയത്തിൽ മാറ്റം വരുത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രി, നാഗസാന്ദ്ര സ്റ്റേഷനുകൾക്കിടയിലുള്ള സർവീസ് സമയത്തിലാണ് മാറ്റം.

ഓഗസ്റ്റ് 14ന് പീനിയ ഇൻഡസ്‌ട്രിയിൽ ഏരിയയിൽ നിന്നുള്ള ആദ്യ മെട്രോ ട്രെയിൻ രാവിലെ 6 മണിക്കാണ് (രാവിലെ 5 ന് പകരം) പുറപ്പെടുക. അവസാന ട്രെയിൻ രാത്രി 10 മണിക്കാണ് (രാത്രി 11 മണിക്ക് പകരം) സർവീസ് നടത്തുക. ഓഗസ്റ്റ് 15ന് പീനിയ ഇൻഡസ്‌ട്രിയിൽ ഏരിയയിൽ നിന്നുള്ള ആദ്യ ട്രെയിൻ 5 മണിക്ക് പകരം രാവിലെ 6 മണിക്ക് പുറപ്പെടും. ഇതേദിവസം നാഗസാന്ദ്രയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 10 മണിക്കാണ് (11.05 ന് പകരം) പുറപ്പെടുക. ഓഗസ്റ്റ് 14, 15 തീയതികളിൽ നാഗസാന്ദ്രയിൽ നിന്നുള്ള ആദ്യ ട്രെയിൻ 6 മണിക്ക് പുറപ്പെടും.

14ന് പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള അവസാന ട്രെയിൻ രാത്രി 11.12 ന് സർവീസ് നടത്തും. ഓഗസ്റ്റ് 14, 15 തീയതികളിൽ പീനിയ ഇൻഡസ്ട്രിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 5 മണിക്കായിരിക്കും പുറപ്പെടുക. ഈ കാലയളവിൽ പർപ്പിൾ ലൈൻ സർവീസുകൾ പതിവുപോലെ നടക്കും.

 

TAGS: BENGALURU | NAMMA METRO
SUMMARY: Green line service timing changed for two days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *