‘പഠിക്കാൻ ആഗ്രഹമുണ്ട്, 24 വയസ് മാത്രമേ ആയിട്ടുള്ളു’; ശിക്ഷയില്‍ ഇളവ് വേണമെന്ന് കോടതിയോട് ഗ്രീഷ്മ

‘പഠിക്കാൻ ആഗ്രഹമുണ്ട്, 24 വയസ് മാത്രമേ ആയിട്ടുള്ളു’; ശിക്ഷയില്‍ ഇളവ് വേണമെന്ന് കോടതിയോട് ഗ്രീഷ്മ

തിരുവനന്തപുരം: തന്റെ പ്രായം കണക്കിലെടുത്ത് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് പാറശാല ഷാരോണ്‍ വധകേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ. തനിക്ക് 24 വയസ്സു മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ശിക്ഷാവിധിയുടെ വാദത്തിനിടെ ഗ്രീഷ്മ അഭ്യര്‍ഥിച്ചു.

മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. കേസില്‍‌ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച്‌ കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.

എന്നാല്‍, ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്‌നേഹം നടിച്ച്‌ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

TAGS : SHARON MURDER CASE
SUMMARY : Greeshma asked the court for leniency in punishment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *