താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

താലികെട്ടി മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതം; നവവധുവിന് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: താലികെട്ടി നിമിഷങ്ങള്‍ക്ക് ശേഷം വിവാഹവേദിയില്‍ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിൽ ശനിയാഴ്ചയാണ് സംഭവം. 25 കാരനായ പ്രവീൺ ആണ് മരണപ്പെട്ടത്. താലികെട്ടി മിനിറ്റുകൾ ക്കകം പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ബെളഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിന്‍റെ വിവാഹം. താലി കെട്ടിയതിനുശേഷം ദമ്പതികളെ അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് സംഭവമുണ്ടായത്. രണ്ട് മൂന്ന് ഫോട്ടോ എടുത്തതിന് പിന്നാലെ പ്രവീൺ നെഞ്ചുവേദനിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

വിവാഹവേദിയിലുള്ളവര്‍ ഉടൻ പ്രവീണിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. കർണാടക സൈക്ലിംഗ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണെയുടെ മൂത്തമകനുമാണ്.

TAGS: KARNATAKA | DEATH
SUMMARY: Groom dies on stage after tying the knot in Jamakhandi, celebration turns into despair

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *