വിവാഹ ദിനത്തില്‍ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

വിവാഹ ദിനത്തില്‍ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്‍മഹത്യ ചെയ്തു. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.

ഓഡിറ്റോറിയത്തില്‍ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമില്‍ കയറിയതായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോള്‍ ബാത്റൂമിനുള്ളില്‍ കൈ ഞരമ്പുകള്‍ മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

TAGS : MARRIAGE | GROOM | SUICIDE
SUMMARY : The fiance took his own life on the wedding day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *