ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ജിഎസ്എൽവി-എഫ്15 ദൗത്യം; നൂറാമത് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) മുകളിലേക്ക് കൊണ്ടുപോകുന്ന ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 ന്‍റെ വിക്ഷേപണം നാഴികക്കല്ലാകും. വിക്ഷേപണത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഐഎസ്ആർഒ.

എൻവിഎസ് വണ്ണിന്റെ വിക്ഷേപണം 2023ൽ നടന്നിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആർ.ഒ.) തദ്ദേശീയ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) ഉപഗ്രഹ ശ്രേണിയിലുള്ളതാണ് എൻ.വി.എസ്.-02. ഗതിനിർണയ, വ്യോമയാന, സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നാവിക് സംവിധാനം വികസിപ്പിച്ചത്.

ഐഎസ്ആർഒയുടെ അഭിമാന വിക്ഷേപണത്തറയായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ നൂറാം ദൗത്യമാണ് ഇതെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഗഗൻയാൻ ഹ്യുമൻ സ്‌പേസ് ഫ്‌ളൈറ്റ്, ചാന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയുടെ വരുംകാല ദൗത്യങ്ങൾക്ക് സഹായകരമാകുന്ന സ്‌പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബഹിരാകാശ സാങ്കേതിക വിദ്യയുടെ പുരോഗതിക്കുള്ള ചെലവ് കുറഞ്ഞ രീതികളിൽ ഒന്നാണ് SpaDeX ദൗത്യം. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.
<BR>
TAGS : ISRO
SUMMARY : GSLV-F15 mission; ISRO ready for 100th rocket launch

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *