ട്രോളിബാഗ് വിവാദത്തില്‍ ട്രോളുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ

ട്രോളിബാഗ് വിവാദത്തില്‍ ട്രോളുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ

ഫേസ്ബുക്കില്‍ ട്രോളി ബാഗിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ പോലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കില്‍ ഗിന്നസ് പക്രുവിന്റെ മാസ് എന്‍ട്രി.

നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകള്‍ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലില്‍ അല്ലാലോ എന്ന ചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തിലും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.

‘കെപിഎമ്മില്‍ ആണെങ്കില്‍ തന്നെ ആ 12 മുറിയില്‍ താമസിക്കരുത്’, ‘ഈ ബാഗ് ഒന്ന് പരിശോധിക്കണം’, ‘ഭാഗ്യം, നീല അല്ല’, ‘വേഗം മാറിക്കോ അണ്ണാ… ചന്ദ്രനില്‍ നിന്ന് ഒരുത്തൻ ഇറങ്ങിയിട്ടുണ്ട്’, ‘ട്രോളി ബാഗ്, ദൈവമേ പക്രു ചേട്ടനും ട്രോള്‍ തുടങ്ങി’- തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

TAGS : RAHUL MANKUTTATHIL
SUMMARY : Guinness Pakru with Troll in Trolleybag Controversy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *