ഐപിഎൽ; ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം

ഐപിഎൽ; ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യൻസിനു 197 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് രോഹിത് ശർമയുടെയും റികിൽടണിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. സിറാജിനാണ് രണ്ടുവിക്കറ്റും വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദര്‍ശന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മികച്ച തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഗില്‍ – സായ് സഖ്യം 78 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗില്ലിനെ ഹാര്‍ദിക് പുറത്താക്കി.തുടര്‍ന്നെത്തിയ ബട്‌ലറും നിര്‍ണായക സംഭാവന നല്‍കി. ശുഭ്മാന്‍ ഗില്‍ (38), ജോസ് ബട്‌ലര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

എട്ട് വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. മുംബൈക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കുന്നത്. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

TAGS: IPL | SPORTS
SUMMARY: Gujarat creates run score of 197 against mumbai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *