ഗുരുമന്ദിര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ഗുരുമന്ദിര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ശ്രീനാരായണ ഗുരുവിൻ്റെ 170 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എസ്എൻഡിപി യോഗം കമ്മനഹള്ളി ശാഖ ഗുരുമന്ദിരത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഹൊറമാവു ബഞ്ചാരാ ലേഔട്ടിലെ മന്ദിരത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം നൽകും. നാളെ രാവിലെ 10 മുതൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങുകൾക്ക് സ്വാമി വിഖ്യാനന്ദ കാർമികത്വം വഹിക്കും.

ഞായറാഴ്ച്ച രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷൻ, തുഷാർ വെള്ളാപ്പള്ളി, കെ.ആർ പുരം എംഎൽഎ ബി.എ ബസവരാജ്, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, ഡോ.എം എൻ. സോമൻ, സന്തോഷ് അഞ്ചരക്കണ്ടി, സത്യന്‍ പുത്തൂര്‍ എന്നിവർ പങ്കെടുക്കും.
<BR>
TAGS : SNDP BENGALURU UNION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *