പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. കൊച്ചിയില്‍ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്. തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്.

പാതിവിലത്തട്ടിപ്പിലെ മുഖ്യപ്രതിയായ അനന്തു കൃഷ്ണന്റെ കടവന്ത്രയില്‍ പ്രവർത്തിക്കുന്ന സോഷ്യല്‍ ബി വെൻഞ്ചേഴ്സ് സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയാണ്. പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ക്രൈംബ്രാഞ്ച് എസ്പി എംജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന പരിശോധനയുടെ തുടർച്ചയായാണ് ഇതെന്ന് എസ്പി സോജൻ അറിയിച്ചു.

TAGS : HALF PRICE SCAM
SUMMARY : Half-price scam; ED raids 12 places including Lali Vincent’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *