പാതിവില തട്ടിപ്പ്: ഹൈക്കോടതിയില്‍ ജാമ്യം തേടി കെ എൻ ആനന്ദകുമാര്‍

പാതിവില തട്ടിപ്പ്: ഹൈക്കോടതിയില്‍ ജാമ്യം തേടി കെ എൻ ആനന്ദകുമാര്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ എൻ ആനന്ദകുമാർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൃദ്രോഗ ബാധിതനാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമാണ് ആനന്ദകുമാർ കോടതിയെ അറിയിച്ചിരിക്കുന്നത്. പാതിവില തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദകുമാർ.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്‌ആര്‍ ഫണ്ടുപയോഗിച്ച്‌ 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പോലീസ് കേസ്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് പാതിവില ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്. സായി ഗ്രാമം ട്രസ്റ്റ് ചെയർമാനായ കെഎൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനായ ട്രസ്റ്റില്‍ 5 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. പ്രതി അനന്തു കൃഷ്ണൻ, ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

തട്ടിപ്പില്‍ പങ്കില്ലെന്നും പണമിടപാട് അടക്കം എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് അനന്തു കൃഷ്ണനാണെന്നുമായിരുന്നു കെഎൻ ആനന്ദകുമാറിന്റെ വാദം. എന്നാല്‍ ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ മൊഴി നല്‍കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Half-price scam: KN Anandakumar seeks bail in High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *