ക്രിമിനല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ടതില്ല; സുപ്രീംകോടതി

ക്രിമിനല്‍ കേസില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ടതില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനല്‍ കേസുകളിലെ അപ്പീലില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവെക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50,000 രൂപയുടെ പിഴ കെട്ടിവെയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പിഴയും ശിക്ഷയുടെ ഭാഗമാണ്. ഇക്കാരണത്താൽ അപ്പീലില്‍ പിഴയും ചോദ്യം ചെയ്യപ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.

ഇടപ്പളിയിലെ സ്റ്റുഡിയോയില്‍ വെച്ച് യുവതിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയാണ് ഹര്‍ജിക്കാരന്‍. പത്ത് വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ കാലയളവില്‍ ശിക്ഷ മരവിപ്പിക്കണമെങ്കില്‍ 50,000 രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. അപ്പീലില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് പിഴ ഈടാക്കുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിന് എതിരാണെന്ന് ഹര്‍ജിക്കാരൻ കോടതിയിൽ പറഞ്ഞു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്തത്.

TAGS: NATIONAL | SUPREME COURT
SUMMARY: Fine collection not necessary to halt procedures in criminal cases says sc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *