ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയ്ൻ ആഹ്വാനം ചെയ്തിരുന്നു.

ഓഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തിരംഗ യാത്രകൾ സംഘടിപ്പിക്കും. 14-ന് എല്ലാ ജില്ലകളിലും വിഭജന അനുസ്മരണ ദിനം നിശബ്ദ മാർച്ചോടെ ആചരിക്കുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. രാജ്യത്തെ എല്ലാ ബൂത്തുകളിലും ത്രിവർണ പതാക എത്തുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പതാക ഉയർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.

Hargartiranga.com എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കേണ്ടത്. ഉടൻ തന്നെ സർട്ടിഫിക്കറ്റും ഫോണിലെത്തും. ഇതോടെ ചിത്രം അയക്കുന്നയാൾ ക്യാമ്പെയ്നിന്റെ ഭാ​ഗമാകും. 2022 മുതലാണ് ബിജെപിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ഹർഘർ തിരം​ഗ ക്യാമ്പെയ്ൻ നടത്തുന്നത്.

TAGS: INDIA | HAR GHAR TIRANGA
SUMMARY: Nation to kickstart har ghar tiranga campaign from today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *