മദ്യപിച്ചെത്തി ഉപദ്രവം; ഭർത്താവിനെ ഭാര്യ താലിച്ചരടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു

മദ്യപിച്ചെത്തി ഉപദ്രവം; ഭർത്താവിനെ ഭാര്യ താലിച്ചരടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു

ചെന്നൈ: മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ച ഭര്‍ത്താവിനെ ഭാര്യ താലിച്ചരട് കഴുത്തിൽമുറുക്കി കൊന്നു. ഭാര്യയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയും ട്രിപ്ലിക്കെയ്നിലെ അസസുദ്ദീൻ ഖാൻ സ്ട്രീറ്റിലെ താമസക്കരിയുമായ നാഗമ്മാളാണ് (35) ഭർത്താവ് മണിവണ്ണനെ (28) കൊന്ന കേസിൽ അറസ്റ്റിലായത്. മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിച്ചപ്പോൾ ആത്മരക്ഷാർഥമാണ് കഴുത്തിൽ താലിച്ചരട് കുരുക്കിയതെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്.

ഇതിനുമുൻപ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാൾ. ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മണിവണ്ണനെ നാഗമ്മാൾ ചോദ്യംചെയ്തു. അത് വഴക്കിൽ കലാശിക്കുകയും കൈയാങ്കളിയായി മാറുകയും ചെയ്തു. അതിനിടെയാണ് താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തിൽ മുറുക്കിയത്. ശ്വാസംമുട്ടി മണിവണ്ണൻ ബോധരഹിതനായി വീണപ്പോൾ നാഗമ്മാൾ സഹോദരി അഭിരാമിയെ വിവരമറിയിച്ചു.

അഭിരാമിയും ഭർത്താവ് നന്ദകുമാറുംചേർന്ന് മണിവണ്ണനെ ഓമണ്ടുരാർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാൾ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ മണിവണ്ണന്റെ കഴുത്തിൽ, കഴുത്ത് ഞെരിച്ചതിൻ്റെ പാടുകൾ കണ്ടതോടെ ഡോക്ടര്‍മാര്‍ ട്രിപ്ലിക്കെയ്ൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി യുവതിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. നാഗമ്മാൾ, സഹോദരി അഭിരാമി, ഭർത്താവ് നന്ദകുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഭർത്താവ് തന്നെ നിരന്തരം ശല്യപ്പെടുത്തിയതിനാൽ കൊലപ്പെടുത്തിയെന്ന് നാഗമ്മാൾ സമ്മതിച്ചു. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി ട്രിപ്ലിക്കെയ്ൻ പോലീസ് നാഗമ്മാളിനെ അറസ്റ്റ് ചെയ്തു.
<BR>
TAGS ; CRIME | CHENNAI
SUMMARY : Harassment by intoxication. The husband was strangled to death by his wife

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *