മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം

മുകേഷ് എംഎല്‍എക്കെതിരായ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം

കൊച്ചി: മുകേഷ് എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ട്.

പരാതിക്കാരിയുമായി നടത്തിയ വാട്സ്‌ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും ചുമത്തിയിട്ടുണ്ട്. താരസംഘടന അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ കേസടുത്തത് മരട് പോലീസ് ആണ്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക അതിക്രമ കേസില്‍ നടൻ മണിയൻപിള്ള രാജുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

TAGS : MLA MUKESH
SUMMARY : Harassment case against Mukesh MLA: Special investigation team submits charge sheet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *