രഞ്ജിത്തിനെതിരായ പീഡന പരാതി; യുവാവിന്റെ മൊഴിയെടുത്ത് പോലീസ്

രഞ്ജിത്തിനെതിരായ പീഡന പരാതി; യുവാവിന്റെ മൊഴിയെടുത്ത് പോലീസ്

ബെംഗളൂരു: രഞ്ജിത്തിനെതിരെ പീഡന പരാതി നല്‍കിയ യുവാവിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബംഗളൂരു എയര്‍പോര്‍ട്ട് പോലീസാണ് യുവാവിന്‍റെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ബെംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകർത്തിയെന്നുമാണ് കേസ്.

കോഴിക്കോട് കസബ പോലീസാണ് ഇതില്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് കർണാടക പോലീസിന് കൈമാറുകയായിരുന്നു. കേരള പോലീസില്‍ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നി‍ർദേശം നല്‍കിയത്.

TAGS : RANJITH
SUMMARY : Harassment complaint against Ranjith; The police took the statement of the youth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *