സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ

സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസ്; സഹോദരന് ജീവപര്യന്തം ശിക്ഷ

ഹരിപ്പാട് സഹോദരിയെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.

കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരൻ അല്ലെന്ന് കണ്ട് വിട്ടയച്ചു. കുടുംബ വീടിനെ പറ്റിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടൻ സഹോദരിയെ മണ്‍വെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *