മാലിന്യ സംസ്കരണം പഠിക്കാൻ കേരളത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ബെംഗളൂരുവില്‍

മാലിന്യ സംസ്കരണം പഠിക്കാൻ കേരളത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പഠിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നഗരത്തിലെത്തി. ചേര്‍ത്തല നഗരസഭയുടെ 68 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 86 പേരാണ് ചെയര്‍പേഴ്‌സനും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ആകാശ മാര്‍ഗം ബെംഗളൂരുവിലെത്തിയത്. ഇവരുടെ ആദ്യ ആകാശ യാത്ര കൂടിയായിരുന്നു ഇത്.

ദേവനഹള്ളിയിലെ ശുചിമുറി സംസ്‌കരണ പ്ലാന്റും കോറമംഗലയിലെ ബെംഗളൂരു ഖരമാലിന്യ പരിപാലന കോര്‍പ്പറേഷന്റെ-മാലിന്യ സംസ്‌കരണ പ്ലാന്റും സംഘം സന്ദര്‍ശിച്ചു. ബാംഗ്ലൂര്‍ കേരളസമാജം യാത്രയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, കെഎന്‍ഇ ട്രസ്റ്റ് ട്രഷറര്‍ ഹരികുമാര്‍ ജി, ബോര്‍ഡംഗം രാജഗോപാല്‍, മല്ലേശ്വരം സോണ്‍ വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധ സുധീര്‍, ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് ചേര്‍ത്തല സംഘത്തെ സ്വീകരിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ പി.ആര്‍. മായാദേവി, ക്ലീന്‍സിറ്റി മാനേജര്‍ എസ്. സുദീപ്, ഹെല്‍ത്ത് ഇന്‍സെക്ടര്‍ മാരായ സ്റ്റാലിന്‍ ജോസ്, ബിസ്മിറാണി, മെമ്പര്‍ സെക്രട്ടറി നസിയ നിസാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. ജ്യോതിമോള്‍, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികളായ പൈങ്കിളി കുഞ്ഞമ്മ, സീനാമോള്‍ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി.
<BR>
TAGS : HARITHA KARMMA SENA | WASTE MANAGEMENT
SUMMARY : Harita Karma Senamen of Kerala in Bengaluru to study waste management

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *