ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി

ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി

തിരുവനന്തപുരം: അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയ്ക്ക് കൂടുതല്‍ യൂസർ ഫീ ഈടാക്കാമെന്നു വ്യക്തമാക്കി തദ്ദേശ വകുപ്പ് മാർഗരേഖ പുതുക്കി. മാലിന്യത്തിന് അനുസരിച്ച്‌ ഫീസ് കൂട്ടാനാണ് പുതുക്കിയ മാർഗരേഖയില്‍ പറയുന്നത്. നിലവില്‍ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണ്.

മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം. വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയും തുടരാമെന്നാണു മാർഗരേഖയില്‍ പറയുന്നത്.

നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്തു പ്രസിദ്ധീകരിക്കണം. വലിയ അളവില്‍ മാലിന്യമുള്ള സ്ഥാപനങ്ങളില്‍ നിന്നു പ്രതിമാസം അഞ്ച് ചാക്ക് വരെ കുറഞ്ഞത് 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കണം.

യൂസർ ഫീ നല്‍കാത്ത കെട്ടിട ഉടമകളില്‍ നിന്നു കുടിശിക, വസ്തു നികുതി പോലെ തദ്ദേശ സ്ഥാപന സെക്രട്ടറി ഈടാക്കി തൊട്ടടുത്ത മാസം ഹരിതകർമസേന കണ്‍സോർഷ്യം അക്കൗണ്ടിലേക്ക് കൈമാറണമെന്നും നിർദേശം ഉണ്ട്.

TAGS : HARITHA KARMMA SENA
SUMMARY :Harita Karmasena allowed to increase user fee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *