ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

പത്തനംതിട്ട: ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മകരവിളക്ക് ദിനത്തില്‍ സമ്മാനിക്കും. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച്  പുരസ്‌കാരം സമ്മാനിക്കുമെന്ന് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.

സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ  നൽകുന്ന പുരസ്‌കാരമാണ് ഹരിവരാസനം.

ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്. തമിഴ് പിന്നണി ഗായകന്‍ പി.കെ. വീരമണി ദാസനായിരുന്നു കഴിഞ്ഞവര്‍ഷം പുരസ്‌കാരം ലഭിച്ചത്. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.

TAGS : LATEST NEWS
SUMMARY : Harivarasanam award to Kaitapram Damodaran Namboothiri

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *