പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു; 5 പേര്‍ അറസ്റ്റിൽ

പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു; 5 പേര്‍ അറസ്റ്റിൽ

ഹരിയാന: പശുക്കടത്തുകാരനെന്ന് ആരോപിച്ച്‌ പ്ലസ് ടു വിദ്യാർഥിയെ ഹരിയാനയില്‍ വെടിവെച്ചുകൊന്നു. ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്ര (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23 നാണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെത്തിയപ്പോഴാണ് ആര്യൻ മിശ്ര കൊല്ലപ്പെട്ടത്. 30 കിലോമീറ്റർ കാറില്‍ പിന്തുടർന്നെത്തിയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയത്.

രണ്ട് വാഹനങ്ങളിലായി ചിലർ ഫരീദാബാദില്‍ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി അക്രമികള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. വാഹനങ്ങളില്‍ പരിശോധന നടത്തുമ്പോൾ ഇതുവഴി സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത് എന്നിവരോടൊപ്പം ആര്യൻ മിശ്ര കാറിലെത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വാഹനം നിർത്താതെ പോയി. ഇതോടെ അക്രമികള്‍ ഇവരെ പിന്തുടർന്ന് എത്തുകയായിരുന്നു. ഡല്‍ഹി-ആഗ്ര ദേശീയ പാതയില്‍ ഹരിയാനയിലെ ഗധ്പുരിക്ക് സമീപത്തുവെച്ച്‌ അക്രമികള്‍ ആര്യന്‍റെ കാറിനുനേർക്ക് വെടിവെപ്പ് നടത്തി.

ആര്യന്‍റെ കഴുത്തിലാണ് വെടിയേറ്റത്. തുടർന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് അക്രമികള്‍ ഒളിവിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

TAGS: HARlYANA | COW SMUGGLING | KILLED
SUMMARY: A plus two student was shot dead mistaking him for a cow smuggler; 5 people were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *