പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത്

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: തട്ടുകടകളിലും വഴിയോരങ്ങളിലും വിൽപ്പനയ്ക്ക് വെച്ച പാനിപൂരി സാമ്പിളുകളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി റിപ്പോർട്ട്‌. കർണാടക ആരോഗ്യവകുപ്പ് അധികൃതരാണ് പാനിപുരി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനിപൂരിയുടെ 22 ശതമാനം സാമ്പിളുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം ശേഖരിച്ച 260 സാമ്പിളുകളിൽ 41 സാമ്പിളുകളിൽ കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമാകുന്ന കാർസിനോജെനിക് ഘടകങ്ങളും കണ്ടെത്തി. മറ്റ് 18 സാമ്പിളുകൾ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് തെളിഞ്ഞു.

തെരുവുകളിൽ വിളമ്പുന്ന പാനി പൂരിയുടെ ഗുണനിലവാരത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതോടെ ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കുന്ന പാനിപൂരിയ്ക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. പഞ്ഞിമിട്ടായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അടുത്തിടെ സർക്കാർ നിരോധിച്ചിരുന്നു.

TAGS: KARNATAKA | PANIPURI
SUMMARY: Presence of harmful substances found in panipuri

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *