ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്,​ വോട്ടെണ്ണൽ തീയതികളിൽ മാറ്റം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്,​ വോട്ടെണ്ണൽ തീയതികളിൽ മാറ്റം

ന്യൂഡൽഹി: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ച നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുതൽ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബർ അഞ്ചിലേക്കാണ് മാറ്റിയത്. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് ഒക്ടോബർ എട്ടിലേക്കും തിരഞ്ഞെടുപ്പ് കമീഷൻ മാറ്റിയിട്ടുണ്ട്.

ജ​മ്മു ക​ശ്മീ​രി​ൽ മൂ​ന്ന് ഘ​ട്ട​മാ​യും ഹ​രി​യാ​ന​യി​ൽ ഒ​റ്റ ഘ​ട്ട​മാ​യുമാണ് നി​യ​മ​സ​ഭ തിര​​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. ജ​മ്മു ക​ശ്മീ​രി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 24 സീ​റ്റി​ലും ര​ണ്ടി​ൽ 26 സീ​റ്റി​ലും അ​വ​സാ​ന​ ഘ​ട്ട​ത്തി​ൽ 40 സീ​റ്റി​ലു​മാ​കും തിരഞ്ഞെ​ടു​പ്പ്. 2014 ന​വം​ബ​ർ- ഡി​സം​ബ​റി​ൽ അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജ​മ്മു ക​ശ്മീ​രി​ൽ അ​വ​സാ​ന​മാ​യി തിര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
<BR>
TAGS : ELECTION COMMISSION | HARYANA
SUMMARY : Haryana Assembly Elections. Change in polling and counting dates

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *