അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. കോണ്‍സ്റ്റബിള്‍, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയില്‍ വാർഡൻ, സ്‌പെഷ്യല്‍ പോലീസ് ഓഫീസർ എന്നീ തസ്തികകളില്‍ അഗ്നിവീറുകള്‍ക്ക് സർക്കാർ 10 ശതമാനം സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ചണ്ഡീഗഡില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ മൂന്ന് വർഷത്തെ പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗ്നിവീറുകളുടെ ആദ്യ ബാച്ചില്‍ ഈ പ്രായപരിധിയില്‍ ഇളവ് അഞ്ച് വർഷമായിരിക്കും. സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്‍റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതെങ്കിലും വ്യവസായ യൂനിറ്റ് പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളം അഗ്നിവീറിന് നല്‍കിയാല്‍, സർക്കാർ ആ യൂനിറ്റിന് പ്രതിവർഷം 60,000 രൂപ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

TAGS : HARIYANA | AGNIVEER | JOB
SUMMARY : Haryana government has announced reservation in government jobs for Agniveers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *