റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശം; കേസരി മുഖ്യ പത്രാധിപര്‍ എൻആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശം; കേസരി മുഖ്യ പത്രാധിപര്‍ എൻആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തില്‍ ആർഎസ്‌എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പോലീസ് സ്റ്റേഷനില്‍ എൻആർ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ആള്‍ ജാമ്യത്തില്‍ മധുവിനെ വിട്ടയച്ചു.

സിപിഎം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി വേലായുധൻ്റെ പരാതിയിലാണ് മധുവിനെതിരെ കേസെടുത്തത്. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നായിരുന്നു മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരായ എൻ.ആർ മധുവിന്റെ പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വേടൻ വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

വേടന്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നും മധു പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു. വിഘടനവാദ സാഹിത്യം വളർന്നുവരുന്ന തലമുറയിലേക്ക് പടർത്തുകയാണ് ലക്ഷ്യം എന്നും ഇത്തരക്കാർ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും എൻ. ആർ മധു പറഞ്ഞിരുന്നു.

TAGS : LATEST NEWS
SUMMARY : Hate speech against rapper Vedan; Kesari editor-in-chief NR Madhu arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *