ചാനൽ ചർച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി. ജോർജിനെതിരെ കേസെടുത്തു

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി. ജോർജിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: ചാനൽ ചർച്ചക്കിടെ മതസ്പർധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മുസ്​ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി നൽകിയ പരാതിയിലാണ് കേസ്.

പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നത്. ചൊവ്വാഴ്ച നൽകിയ പരാതിയിൽ വെള്ളിയാഴ്ച വൈകീട്ടാണ്​ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 196, 299 വകുപ്പുകൾ പ്രകാരമാണ് കേസ്​. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : PC GEORGE | CASE REGISTERED
SUMMARY : Hate speech in channel discussion: Case filed against PC George

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *