ഹത്രാസ് ദുരന്തം; യോഗി ആദിത്യനാഥിന് രാഹുല്‍ ഗാന്ധി കത്തയച്ചു

ഹത്രാസ് ദുരന്തം; യോഗി ആദിത്യനാഥിന് രാഹുല്‍ ഗാന്ധി കത്തയച്ചു

ഹത്രാസ് ദുരന്തത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ ഗാന്ധി സന്ദർശിച്ചിരുന്നു. യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ദുരന്തത്തെക്കുറിച്ച്‌ നീതിപൂർവവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഉത്തർപ്രദേശ് സർക്കാർ നല്‍കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതല്‍ തുക സമാഹരിച്ച്‌ എത്രയും വേഗം കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

ആള്‍ദൈവം ഭോലെ ബാബ സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്രവും ഉത്തർപ്രദേശ് സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS : HATHRAS | RAHUL GANDHI
SUMMARY : Hatraz disaster; Rahul Gandhi sent a letter to Yogi Adityanath

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *