അർജുനായുള്ള തിരച്ചിൽ  ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തി; സിദ്ധരാമയ്യ

അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തി; സിദ്ധരാമയ്യ

ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാനായതിൽ സംതൃപ്‌തിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായിട്ടും ദൗത്യം പൂർത്തിയാക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലക്ഷ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ കർണാടക സർക്കാരിൻ്റെ നിശ്ചയാർഢ്യമാണ് ഫലം ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അർജുനെ കണ്ടെത്താൻ വേണ്ടി നടത്തിയ തിരച്ചിലിൻ്റെ മുഴുവൻ ചെലവും വഹിച്ചത് കർണാടക സർക്കാരാണെന്നും, അതിന് കേരളത്തിൻ്റെ നന്ദി അറിയിക്കുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തിരച്ചിൽ ദൗത്യത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്‌തതിന് സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ജൂലൈ പതിനാറിന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Have huge relief on completion of arjun mission in shirur says Siddaramiah

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *