രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് കർണാടക ഹൈക്കോടതി. നവംബർ 21ന് വാദം തുടരും. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. പവിത്രയ്ക്കൊപ്പം അനുകുമാർ, ലക്ഷ്മൺ, നാഗരാജ് എന്നിവരും ജാമ്യാപേക്ഷയും 21ന് പരിഗണിക്കും.

ജസ്റ്റിസ് വിശ്വജിത്തിൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷ്മണൻ, നാഗരാജ് എന്നിവർക്ക് വേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകൻ തങ്ങളുടെ വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. കേസിലെ രണ്ടാം പ്രതിയും നടനുമായ ദർശൻ തോഗുദീപയ്ക്ക് ഹൈക്കോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കട്ടിയായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചത്. കടുത്ത നടുവേദനയെ തുടർന്ന് ദർശനെ കെംഗേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വൈദ്യപരിശോധനയിൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് വ്യക്തമായത്തോടെയാണ് കോടതി നടപടി. ഇതിന് പിന്നാലെയാണ് പവിത്രയും കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചത്.

TAGS: KARNATAKA | RENUKASWAMY MURDER
SUMMARY: HC adjourns bail petition of Pavithra Gowda, others to Nov 21

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *