ഇലക്ടറൽ ബോണ്ട്‌; ബി. വൈ. വിജയേന്ദ്രക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ഇലക്ടറൽ ബോണ്ട്‌; ബി. വൈ. വിജയേന്ദ്രക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ഇലക്ടറൽ ബോണ്ടിൻ്റെ മറവിൽ പണം തട്ടിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യരുടെ പരാതിയിൽ സെപ്റ്റംബറിലാണ് സിറ്റി പോലീസ് വിജയേന്ദ്ര, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ, എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‍തത്.

ഡിസംബർ മൂന്നിന് കട്ടീലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇലക്‌ടറൽ ബോണ്ടുകളുടെ മറവിൽ പണം തട്ടുകയും, ഇത് പിന്നീട് തിരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ കേസിൽ വിജയേന്ദ്ര ഉൾപ്പെട്ടതായി യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ കൃത്യമായ അന്വേഷണം നടത്തേണ്ടത് പോലീസിന്റെ കടമയാണെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൊണ്ടുമാത്രം ഒരാൾ കേസിൽ ഉൾപ്പെട്ടതായി ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC quashes FIR against BJP state president Vijayendra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *