ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി ഹൈക്കോടതി

ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി കർണാടക ഹൈക്കോടതി. 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിലുണ്ടായിരുന്ന പങ്കാളിക്കെതിരെയാണ് യുവതി പരാതി നൽകിയത്. മുൻപ് വിവാഹിതയായിരുന്ന പരാതിക്കാരിക്ക് ആ ബന്ധത്തിൽ രണ്ടു കുട്ടികളും ഉണ്ട്. ഇവർ 2004-ൽ ബെംഗളൂരുവിലെത്തി സ്വകാര്യ ഹോട്ടലിൽ ജോലിക്ക് ചേർന്നു. ഇവിടെ വച്ച് കണ്ടു മുട്ടിയ യുവവുമായി അടുപ്പത്തിലാകുകയും ഒരുമിച്ച് താമസിക്കുകയുമായിരുന്നു.

കുറ്റാരോപിതൻ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതായി യുവതി പരാതിയിൽ പറഞ്ഞു. നല്ലൊരു ജീവിതം നൽകാമെന്ന ഉറപ്പിൽ അയാളുടെ വീട്ടിൽ താമസം തുടങ്ങിയ ശേഷം, തന്റെ ഭാര്യയാണെന്ന് എല്ലാവരോടും പരിചയപ്പെടുത്തുകയും ശാരീരികമായി ഉപയോഗിക്കുകയും ചെയ്തെന്നു പരാതിയിൽ ആരോപിച്ചു.

എന്നാൽ സംഭവം നടന്നത് 2004 മുതൽ 2023 വരെയുള്ള കാലയളവിലാണ്.18 വർഷത്തിന് ശേഷം 2023 ജൂൺ മാസത്തിലാണ് പരാതി ഫയൽ ചെയ്യുന്നത്. കേസിൽ തുടർനടപടികൾ അനുവദിക്കുന്നത് നിയമനടപടിയുടെ ദുരുപയോഗത്തിന് കാരണമാകുമെന്ന് പറഞ്ഞുകൊണ്ട് കുറ്റാരോപിതൻ നൽകിയ ഹർജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ജഡ്ജി ബെഞ്ച് അംഗീകരിക്കുകയും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയും ചെയ്തു.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC cancels rape charges against live in partner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *