മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര – കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വി​പ​ണി​യി​ൽ മു​ല​പ്പാ​ൽ ഇ​റ​ക്കു​ന്ന​തിൽ നിന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ തടയണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

​ബെംഗളൂരു സ്വ​ദേ​ശി മു​ന്നേ ഗൗ​ഡ​യു​ടെ പൊതു താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജസ്റ്റി​സ്‌ എ​ൻ.​വി. അ​ൻ​ജാ​രി​യ​യു​ടെ അധ്യ​ക്ഷ​ത​യി​ലു​ള്ള ഡി​വി​ഷ​ൻ ബെഞ്ചിന്റെ വി​ധി. കേ​ന്ദ്ര ആയു​ഷ് മന്ത്രാല​യ​ത്തി​ന്റെ നി​ർ​ദേ​ശം അനുസരിച്ച് ഇ​ത്ത​രം ക​മ്പ​നി​ക​ളി​ൽ ചിലതിന്റെ ലൈ​സ​ൻ​സ് നേ​ര​ത്തേ റദ്ദാക്കി​യി​രു​ന്ന​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അറി​യി​ച്ചു.

ഈ ​ക​മ്പ​നി​ക​ളി​ൽ ഒ​ന്ന് സ​മ​ർ​പ്പി​ച്ച ഹ​ർജി ഹൈക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്റെ പരിഗ​ണ​ന​യി​ൽ ഉ​ണ്ടെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ബോധി​പ്പി​ച്ചു. ഇ​തേ തുടർന്നാണ് കേ​ന്ദ്ര ആയുഷ് മന്ത്രാലയത്തി​ന് കൂ​ടി നോ​ട്ടീ​സ് അയക്കാൻ ഉ​ത്ത​ര​വി​ട്ട​ത്.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC sents notice to state and centre govt over breastmilk sale

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *