രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതിന് അടുത്ത വാദം കേൾക്കും. ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ ദർശൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പ്രസന്നകുമാർ പറഞ്ഞു.

പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ദർശന് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പ്രതിഭാഗം വാദിച്ചു. നിലവിൽ ശസ്ത്രക്രിയയ്ക്ക് പകരം ഫിസിയോതെറാപ്പി നൽകുന്നുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമല്ലെന്നും വ്യക്തമാണെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

അതിക്രൂരമായാണ് രേണുകസ്വാമി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ക്രൂരതയും പുറത്തുവന്നിരുന്നു. രേണുകസ്വാമി കൂപ്പുകൈകളോടെ അപേക്ഷിക്കുന്ന ഫോട്ടോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ദർശന്റെ അപേക്ഷ പരിഗണിക്കരുതെന്ന് എസ്പിപി വാദിച്ചു. ഹർജിയിൽ ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 2.30 ന് വാദം തുടരും.

TAGS: KARNATAKA | HIGH COURT
SUMMARY: Renukaswamy Murder Case, Bail hearing for accused Darshan postponed to Dec 9

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *