തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. പ്രത്യേകാന്വേഷണസംഘമാണ് രേവണ്ണയുടെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ ജാമ്യം നിരസിക്കാനുള്ള കുറ്റം രേവണ്ണ ചെയ്തതായി തെളിയിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി കർണാടക ഹൈക്കോടതി തള്ളി.

കേസിലെ മറ്റെല്ലാ കൂട്ടുപ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. നിലവിൽ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി തള്ളിയത്. പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബലാത്സംഗപരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയെന്നതാണ് രേവണ്ണയ്ക്ക് എതിരായ കേസ്.

പ്രജ്വൽ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച്.ഡി. രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. തുടർന്ന് പോലീസാണ് ഇവരെ രക്ഷിച്ചത്. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ പിന്നീട് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചത്.

TAGS: KARNATAKA | HD REVANNA
SUMMARY: Karnataka hc refuses to cancel bail provided for hd revanna

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *