പ്രായപരിധി പരിഗണിക്കാതെ ശബരിമല കയറാൻ അനുവദിക്കണം; കർണാടക സ്വദേശിനിയുടെ ഹർജി തള്ളി

പ്രായപരിധി പരിഗണിക്കാതെ ശബരിമല കയറാൻ അനുവദിക്കണം; കർണാടക സ്വദേശിനിയുടെ ഹർജി തള്ളി

പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കണമെന്ന പത്ത് വയസുകാരിയുടെ ഹർജി കേരള ഹൈക്കോടതി തള്ളി. ശബരിമല തീർഥാടനത്തിനായാണ് കർണാടക സ്വദേശിനിയായ കുട്ടി അനുമതി തേടിയത്. വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിൻ്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

ഉയർന്ന പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കാൻ ദേവസ്വത്തിന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. പെൺകുട്ടിക്ക് പത്ത് വയസ് തികഞ്ഞതിനാൽ ഓൺലൈൻ അപേക്ഷ ദേവസ്വം ബോർഡ് നിരസിച്ചിരുന്നു. ദേവസ്വം ബോർഡ് മുമ്പാകെ നൽകിയ നിവേദനത്തിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2023 ൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുവരെ ആർത്തവം ഉണ്ടായിട്ടില്ലെന്ന വാദങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. മലയ്ക്ക് പോകാൻ നിശ്ചയിച്ചിരുന്ന സമയം കോവിഡ് വ്യാപിക്കുകയും, സാമ്പത്തിക ബുദ്ധിമുട്ടുകളും പിതാവിന് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്‌തു. ഇക്കാരണത്താലാണ് മലയ്ക്ക് പോകുന്നത് വൈകിയത്. പ്രായപരിധി ഏർപ്പെടുത്തിയത് കേവലം വ്യക്തതയ്ക്കു വേണ്ടിയാണെന്നും ഹർജിയിൽ വാദമുന്നയിച്ചിരുന്നു. എന്നാൽ നിലവിൽ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

TAGS: HIGHCOURT| SABARIMALA
SUMMARY: HC rejects karnataka natives plea to enter sabarimala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *