മൂക്കിൽ നിന്നും രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആശുപത്രിയിൽ

മൂക്കിൽ നിന്നും രക്തസ്രാവം; കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആശുപത്രിയിൽ

ബെംഗളൂരു: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്താ സമ്മേളനത്തിനിടെ മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ജെഡിഎസ് അധ്യക്ഷനും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി നിലവിൽ മൂന്നാം മോദി സർക്കാരിൽ ഹെവി ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രിയാണ്. ഘനവ്യവസായ – സ്റ്റീൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം ഞായറാഴ്ച ബെംഗളൂരുവിൽ വച്ച് വാർത്താസമ്മേളനം നടത്തുന്നതിനിടയിൽ ആയിരുന്നു മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ജെഡിഎസ് നേതാക്കൾ അറിയിച്ചു.

TAGS: KARNATAKA | HD KUMARASWAMY
SUMMARY: HD Kumaraswamy Suffers Nosebleed At Media Interaction, Rushed To Hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *