കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിഎസ് കർണാടക അധ്യക്ഷനും, മുൻ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർഥിയായി മത്സരിച്ച കുമാരസ്വാമി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെയും ചെന്നമ്മയുടെയും മകനായി കർണാടകയിലെ ഹാസൻ ജില്ലയിലെ ഹോളനരസിപുര താലൂക്കിലെ ഹരദനഹള്ളിയിലാണ് കുമാരസ്വാമി ജനിച്ചത്. ഹാസൻ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബെംഗളൂരു ജയനഗറിലെ എംഇഎസിൽ ഹൈസ്കൂൾ പഠനവും, ബസവനഗുഡി നാഷണൽ കോളേജിൽ നിന്ന് സയൻസ് ബിരുദവും പൂർത്തിയാക്കി.

അച്ഛനെ പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ എത്തിയ കുമാരസ്വാമി 1996ലെ പൊതുതിരഞ്ഞെടുപ്പിൽ കനകപുരയിൽ വിജയിച്ചാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് ഗോദയിൽ പ്രവേശിച്ചത്. നിലവിൽ അദ്ദേഹം കർണാടവും നിയമസഭയിൽ ചന്നപട്ടണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ്.

TAGS: KARNATAKA| JDS| BJP| NDA| KUMARASWAMY
SUMMARY: HD Kumaraswamy takes oath as cabinet minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *