മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാന്‍ അകലാടുള്ള കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. പറമ്പിലെ മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടയില്‍ തൊട്ടടുത്ത വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.

ഉടന്‍തന്നെ മരണം സംഭവിച്ചു. ഹാരിസിന്റെ മൃതദേഹം പാവറട്ടി സാന്‍ ജോസ് ആശുപത്രിയിലേക്ക് മാറ്റി. <br>
TAGS: LATEST NEWS, ACCIDENT,THRISSUR 
KEYWORDS: He hit a power line while picking mangoes; Shocked guest worker ends tragically in Thrissur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *