ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

ആരോഗ്യ വകുപ്പില്‍ ദിവസ വേതന നിയമനം: അഭിമുഖം ആഗസ്റ്റ് 12 ന്

എറണാകുളം ജില്ലയില്‍ കോർപ്പറേഷൻ, നഗരപ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുക്ജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങള്‍ക്കായി 675/- രൂപ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടീജന്റ് വർക്കർമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 12 ന് രാവിലെ 10.00 മുതല്‍ ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഹാളില്‍ ഇന്റർവ്യൂ നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികള്‍ എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവരും 18-നും 45-നും ഇടയില്‍ പ്രായമുള്ളവരും ടി. തൊഴില്‍ ചെയ്യുന്നതിനുള്ള കായികക്ഷമത ഉള്ളവരും ആയിരിക്കണം. താല്പര്യമുള്ളവർ യോഗ്യത, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പിയും അസ്സലും സഹിതം ടി. ദിവസം രാവിലെ 10.00 നും 12.00 നും ഇടയില്‍ എത്തണം. മുൻപരിചയം അഭികാമ്യം.

സംശയങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.
ഫോണ്‍ നമ്പർ : 8330021521, ജില്ലാ വെക്ടർ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ആഫീസർ.

TAGS : JOB VACCANCY | CAREER
SUMMARY : Daily wage appointment in health department: interview on 12th august

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *