ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന്  ആരോഗ്യ വകുപ്പ്

ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു. കൊൽക്കത്തയിൽ അടുത്തിടെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺപ്രകാശ് പാട്ടീലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷാ നടപടികൾ ചർച്ച ചെയ്തിരുന്നു. ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സുരക്ഷാ പ്രൊഫൈൽ കൃത്യമായി അവലോകനം ചെയ്യണമെന്ന് മെഡിക്കൽ കോളേജുകൾക്ക് യോഗത്തിൽ നിർദേശം നൽകിയതായി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

<BR>
TAGS: KARNATAKA | DOCTOR | SAFETY
SUMMARY: Karnataka govt recommends safety measures for doctors post Kolkata incident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *