സിദ്ധരാമയ്യക്ക് എതിരായ ഹർജിയിൽ വാദം കേൾക്കൽ അടുത്താഴ്ച
Bengaluru: Karnataka Chief Minister Siddaramaiah addresses a press conference on MUDA issues at Vidhana Soudha

സിദ്ധരാമയ്യക്ക് എതിരായ ഹർജിയിൽ വാദം കേൾക്കൽ അടുത്താഴ്ച

ബെംഗളൂരു: മൈസൂരു അർബൻ വികസന അതോറിറ്റി ഭൂമി കൈമാറ്റ (മുഡ) അഴിമതി ആരോപണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരായ പ്രത്യേക ഹർജികളിൽ വാദം കേൾക്കുന്നത് ഓഗസ്റ്റ് 20, 21 തീയതികളിലേക്ക് മാറ്റി. ബെംഗളൂരുവിലുള്ള ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് വാദം കേൾക്കുന്നത്.

അഴിമതി വിരുദ്ധ പ്രവർത്തകനും മലയാളിയുമായ ടി.ജെ.അബ്രഹാം, മൈസൂരുവിലെ പൊതുപ്രവർത്തകയായ സ്നേഹ കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്. സിദ്ധാരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ 14 സൈറ്റുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. നേരത്തെ ഹർജിക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകായുക്തയും പരാതി നൽകിയിരുന്നു. തുടർന്ന് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി ഭൂമി കൈമാറ്റത്തിൽ അനധികൃത ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സിദ്ധരാമയ വ്യക്തമാക്കിയിരുന്നു.
<BR>
TAGS : MUDA | SIDDARAMIAH
SUMMARY : Hearing in the petition against Siddaramaiah next week

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *