ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന; ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

ബാറ്റ് ചെയ്യുന്നതിനിടെ നെഞ്ചുവേദന; ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു

പുണെ: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. 35 വയസുകാരനായ ഇമ്രാന്‍ പട്ടേലാണ് മരിച്ചത്. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പുണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം.

ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഡഗ് ഔട്ടിലേക്ക് മടങ്ങി. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയോയില്‍ എല്ലാം വ്യക്തമായി കാണാം.

താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച്‌ സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്‌ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്. പിന്നാലെ ഗ്രൗണ്ടിലുള്ള താരങ്ങളെല്ലാം ഡഗ്‌ഔട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.

TAGS : LATEST NEWS
SUMMARY : Heart attack during match: Cricketer dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *