ഉഷ്ണതരംഗം; ഡൽഹിയിൽ 25 വരെ റെ‍ഡ് അലർട്ട്

ഉഷ്ണതരംഗം; ഡൽഹിയിൽ 25 വരെ റെ‍ഡ് അലർട്ട്

ഉത്തരേന്ത്യയിൽ താപനിലയില്‍ ക്രമാതീതമായ വര്‍ധന. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചൂട്  വർധിക്കുന്നത്. പ്രദേശങ്ങളിൽ ഉഷ്ണതരം​ഗത്തിനുള്ള സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഡൽഹിയടക്കമുള്ള ഇടങ്ങളിൽ 25 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടങ്ങളിൽ, താപനില തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണിപ്പോൾ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ താപനില 47 ഡി​ഗ്രി വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം തെക്കേ ഇന്ത്യയിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *