ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ബുധനാഴ്ച സംസ്ഥാനത്തെ പല ജില്ലകളിലും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാർച്ച് 3 വരെ ഇത് തുടരുമെന്ന് ഐഎംഡി വ്യക്തമാക്കി.

അടുത്ത രണ്ട് ദിവസത്തേക്ക് കർണാടകയുടെ തീരദേശ ജില്ലകളിൽ ഉഷ്ണതരംഗം നിലനിൽക്കാൻ സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ പരമാവധി താപനില 37-39 ഡിഗ്രി സെൽഷ്യസിനും ഇടയിലാകാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

മനുഷ്യശരീരത്തിന് പരമാവധി താപനില 40-50 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. അടുത്ത മൂന്ന് ദിവസത്തേക്ക് ഉത്തര കന്നഡ ജില്ലയിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പൗരന്മാർ ജാഗ്രത പാലിക്കണമെന്നും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഐഎംഡി നിർദേശിച്ചു.

ഈ ദിവസങ്ങളിൽ കുടയില്ലാതെ പുറത്തിറങ്ങരുതെന്നും, കറുപ്പ്, കടും നിറങ്ങളിലുള്ള ലൈറ്റ്, സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും, പകരം കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും, കഠിനമായ ശാരീരിക അദ്ധ്വാനം ഒഴിവാക്കണമെന്നും, വെള്ളം, മോര് എന്നിവ ധാരാളമായി കുടിക്കണമെന്നും, ചൂടുള്ള പാനീയങ്ങളും മദ്യവും കഴിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

TAGS: KARNATAKA | TEMPERATURE
SUMMARY: IMD issues yellow alert in Coastal Karnataka as heatwave sweeps the region

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *